Malayalam lyrics
പൂവു ഞാൻ കണ്ടില്ല...പുഴയും ഞാൻ കണ്ടില്ല പൂമണം ഞാനറിഞ്ഞൂ...പുഴയുടെ കുളിരറിഞ്ഞൂ... മണ്ണു കണ്ടിട്ടില്ലാ...വിണ്ണു കണ്ടിട്ടില്ലാ... മണ്ണിൻ ഗന്ധമറിഞ്ഞൂ...വിണ്ണിൻ പൊക്കമറിഞ്ഞൂ... (പൂവു ഞാൻ കണ്ടില്ല...) പുലരിവന്നെന്നെ വിളിച്ചുണർത്തി... പുളകം വിതച്ചു തിരിച്ചുപോയി...(2) രാവു വന്നപ്പോൾ ഇരുളിന്റെ തേങ്ങൽ പൂവിതളിനൊപ്പം ഞാനെന്നും കേട്ടു... ഓ ഓ...ഓഓ ഓ...ഓ... (പൂവു ഞാൻ കണ്ടില്ല...) തൂവിരൽത്തുമ്പിലെ വാത്സല്യം വന്നെൻ നോവിൻ മുറിപ്പാടിൽ അമൃതം തളിച്ചു...(2) കാണായലോകം എനിക്കുമുണ്ടല്ലോ കണ്ണുകൾ ഉള്ളിൽ വിടർന്നു നില്പല്ലോ... ഓ ഓ...ഓഓ ഓ...ഓ... (പൂവു ഞാൻ കണ്ടില്ല...)
Song information
സംഗീതം: മുരളി സിതാര
ഗാനരചന: മുല്ലനേഴി
ഗായകര്‍: ബി അരുന്ധതി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബി അരുന്ധതി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുരളി സിതാര
- Lyricist: മുല്ലനേഴി