Malayalam lyrics
പൂവിളി കേൾക്കുന്നൂ... മലയാളമങ്കയ്ക്ക് നാവേറു പാടാൻ വരുന്നൂ ഞാൻ ഇടനെഞ്ചിൽ പുള്ളോർക്കുടവുമായ് മാവേലി ഇതിലേയിതിലേ എഴുന്നള്ളുന്നൂ (പൂവിളി കേൾക്കുന്നു,...) തൃക്കാക്കരപ്പനെ മുറ്റത്തു വെച്ചു ചുറ്റിലും പൂ കൊണ്ട് കളമിട്ടു (2) പൂവട നേദിച്ചു പൂക്കുട ചൂടിച്ചു പൂത്തിരുവോണം ഘോഷിച്ചു (2) ഞങ്ങൾ പൊന്നൂഞ്ഞാലാടി സന്തോഷിച്ചു (പൂവിളി കേൾക്കുന്നു,...) ഓണനീരാട്ടു കഴിഞ്ഞു പുലരികൾ ഓരോന്നും മത്സരിച്ചണയുന്നു (2) ഞങ്ങൾക്കും ആടുവാൻ ഊഞ്ഞാൽ തരാമോ ഞങ്ങളെ ഉണ്ണാനിരുത്താമോ (2) ഓണപ്പൊൻവെയിൽ കോടിയും നൽകാമോ (പൂവിളി കേൾക്കുന്നു,...) ഓർമ്മകൾ പോലും മധുരിച്ചു പോകുന്നോരോണ വിശേഷങ്ങൾ പാടിപ്പാടി (2) കേരളപ്പച്ചകൾ കോരിത്തരിക്കവേ തേരിൽ വരുന്നു മാവേലി മന്നൻ (2) ചിങ്ങത്തേരിറങ്ങുന്നു മാവേലി മന്നൻ (പൂവിളി കേൾക്കുന്നു,...)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: കെ ഗിരിജ വർമ്മ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ഗിരിജ വർമ്മ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: എസ് രമേശന്‍ നായര്‍