Malayalam lyrics

പൂര്‍ണേന്ദുമുഖി നീ, പുഞ്ചിരിച്ചാല്‍

മാനസം മായാ മിഴി തുറക്കും

പൂര്‍ണേന്ദുമുഖി നീ, പുഞ്ചിരിച്ചാല്‍

മാനസം മായാമിഴി തുറക്കും

മാസ്മര ചിന്തകള്‍ പൂത്തുലയും

വാടിയില്‍ കാഞ്ചനപുഷ്പമാകും നീ

വാടാത്ത മലരി തന്‍ താരമാകും...

(പൂര്‍ണേന്ദു മുഖി...)

അളകാപുരിയിലെ അംഗനയോ

ഇന്ദ്രസദസ്സിലെ നര്‍ത്തകിയോ(2)

മാദക പൊന്‍ തിടമ്പിന്‍, പൂങ്കനിയോ

ഗന്ധര്‍വ്വ കന്യയോ അപ്സരസ്സോ നീ

ആദിത്യ ചന്ദ്രന്‍റെ തേജസ്സ്വിയോ....

(പൂര്‍ണേന്ദു മുഖി...)

അംഗലാവണ്യമേ മംഗളാംഗീ

എന്നംഗ പങ്കജശരമുണര്‍ത്തൂ(2)

മാദകോന്മാദിനി, മാനസത്തില്‍

മോഹവിലാസ തരംഗിണി നീ, മനോ-

മഞ്ജുളരൂപിണി മായാവതീ....

(പൂര്‍ണേന്ദു മുഖി)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: തങ്കന്‍ തിരുവട്ടാര്‍

ഗായകര്‍: അശോക് കുമാർ

വിശദവിവരങ്ങള്‍: അശോക് കുമാർ

വിഡിയോ: അശോക് കുമാർ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song