Malayalam lyrics

പൂർണ്ണകുംഭ കുലകളേന്തിയ ചെന്തെങ്ങിൽ

കൂടുകൂട്ടാൻ കൂരിയാറ്റക്കിളിയേ വാ...(2)

ഹരിതഗ്രാമ പൊന്തയിൽ മധുരഹേമന്ദങ്ങളിൽ

കളകളം പാടാം പാടാം കിളിയേ വാ...(2)

മലനാട്ടിൽ മുളങ്കാട്ടിൽ കിളിപ്പാട്ടുണ്ടേ...

വയലേലക്കളം തന്നിൽ മെതിപ്പാട്ടുണ്ടേ...(2)

പുന്നെല്ലിൻ മണി കൊറിക്കാം...

കുമ്മാട്ടി കളി പഠിക്കാം....

കിളിയേ വാവാ...വാ...കിളിയേ വാവാ...

(പുന്നെല്ലിൻ...)

പൂർണ്ണകുംഭ കുലകളേന്തിയ ചെന്തെങ്ങിൽ

കൂടുകൂട്ടാൻ കൂരിയാറ്റക്കിളിയേ വാ...

കുലവാഴത്തേൻ നുകരാൻ തൊടികളുണ്ടേ...

തെളിവെള്ളിത്തിരയുള്ള പുഴകളുണ്ടേ...(2)

പുള്ളുവപ്പാട്ടു കേൾക്കാം കേൾക്കാം

പുല്ലാഞ്ഞി പൂക്കൾ നുള്ളാം

കിളിയേ വാവാ...വാ...കിളിയേ വാവാ...

(പുള്ളുവപ്പാട്ടു...)

(പൂർണ്ണകുംഭ...)

Song information

ഗായകര്‍: ശ്രീവല്‍സന്‍ ജെ മേനോന്‍

രാഗം: ശുദ്ധധന്യാസി

ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song