Malayalam lyrics
പൂക്കൈതയാറ് അവൾ പൂക്കൈതയാറ് അവളൊരായിരം കഥ പറഞ്ഞു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി പൂക്കൈതയാറ് അവൾ പൂക്കൈതയാറ് അവളൊരായിരം കഥ പറഞ്ഞു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി അവൾ പൂക്കൈതയാറ്....... നാട്ടുവഞ്ചിത്തുഴ വീശാൻ എയ്യം താരോ നാലുവള്ളപ്പാടു നീങ്ങാൻ തെയ്യംതാരോ(നാട്ടുവഞ്ചി) ആർപ്പുണ്ടേ വിളിയുണ്ടേ കളി കണ്ടേ നാട്ടാരേ(ആർപ്പുണ്ടേ) ഇളകും തുഴ ചിതറും പത നുരയും കളമെഴുതും അവൾ പൂക്കൈതയാറ് അവൾ പൂക്കൈതയാറ് അവളൊരായിരം കഥ പറഞ്ഞു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി അവൾ പൂക്കൈതയാറ്.... എത്ര കറ്റ കതിരുണ്ടോ എയ്യം താരോ എന്തു മുട്ടൻ കൂട ഉണ്ടേ തെയ്യം താരോ (എത്ര കറ്റ) കൊയ്ത്തുണ്ടേ മെതിയുണ്ടേ പൊലിയുണ്ടേ പാടത്ത് വരവായ് വഴിപിരിയാതിതുവഴിയേ കളകളമായവൾ പൂക്കൈതയാറ് അവൾ പൂക്കൈതയാറ് അവളൊരായിരം കഥ പറഞ്ഞു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളെ ഗ്രാമത്തിൻ ചെവിയിൽ പകർന്നൊഴുകി അവൾ പൂക്കൈതയാറ്....
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: കാവാലം നാരായണപ്പണിക്കര്‍
ഗായകര്‍: കെ എസ് സേതു പാർവ്വതി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: വാമദേവൻ, രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് സേതു പാർവ്വതി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: കാവാലം നാരായണപ്പണിക്കര്‍