Malayalam lyrics
പൂനിലാവേ പൂനിലാവേ പുഷ്പകിരീടം തരുമോ? നീയൊരു രത്ന കിരീടം തരുമോ? പൂത്താലവുമായ് പൂക്കളൊരുങ്ങി പൂത്തിരുവോണം വന്നു (പൂനിലാവേ...) കനക സ്വപ്നം കണ്ടു മയങ്ങിയ കണ്ണാന്തളികളുണർന്നൂ ചേലിൽ കണ്ണാന്തളികളുണർന്നൂ കാവിലുറങ്ങിയ പൂങ്കുയിലിൻ കള കാകളി കേൾപ്പൂ നീളേ (പൂനിലാവേ...) ദശപുഷ്പങ്ങളേ നിങ്ങൾ പറയൂ ദശാവതാര കഥകൾ, ഹാ ദശാവതാര കഥകൾ ഈ നിലാവിൻ്റെ തേരിലെത്തുമൊ- രോണ നാളിൻ കഥകൾ (പൂനിലാവേ...) (ആകാശവാണി കോഴിക്കോട് നിലയം 1975 ൽ പ്രക്ഷേപണം ചെയ്തത്)
Song information
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ഗായത്രി ശ്രീകൃഷ്ണൻ
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഗായത്രി ശ്രീകൃഷ്ണൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Lyricist: നടുവട്ടം രവീന്ദ്രൻ