Malayalam lyrics
പൂ ചൂടി വന്ന വസന്ത വൈശാഖമേ പൂത്തുവോ നിന്റെ കിനാക്കളെല്ലാം രാഗാർദ്ര ഗാനങ്ങൾ പാടി നീ മാനസ വൃന്ദാവനത്തിൽ വിരുന്നു വന്നു (പൂ ചൂടി വന്ന...) മോഹങ്ങളെത്ര നിൻ നീലമിഴികളിൽ സുന്ദരസ്വപ്നമായ് നിന്നിരുന്നു (2) ഇന്നു നിൻ ഗാനവും നീയും പറന്നു പോയ് ഏതോ വിദൂര വിശാലഭൂവിൽ (2) (പൂ ചൂടി വന്ന...) ഈ മലർവാടി തൻ ചില്ലകൾ പൂക്കുമ്പോൾ നീയില്ലിവിടിരുന്നൊന്നു പാടാൻ (2) എങ്കിലുമെങ്കിലും എന്റെ കിനാക്കളിൽ മിന്നുന്നു നീ പ്രഭ തൂകിയെന്നും (2) (പൂ ചൂടി വന്ന...)
Song information
സംഗീതം: കെ പി വിജയ
ഗാനരചന: ചന്ദ്രൻ പുറക്കാട്
ഗായകര്‍: കെ പി വിജയ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി വിജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി വിജയ
- Lyricist: ചന്ദ്രൻ പുറക്കാട്