Malayalam lyrics
പിന്നിലാക്കി ജീവിതത്തിന്‍ പൊള്ളിടുന്ന പാതയെ വന്നു നീ സുഖശാന്തമാംവഴിതന്നിലീ പുലര്‍വേളയില്‍ അന്യനെ തേടാതെ താനെ തുഴഞ്ഞിനി അക്കരെ ചേരുക നീ അക്കരെ ചേരുക നീ കായലിന്‍ വക്കിലീ കൊച്ചോടം നിന്നെയും കാത്തുകിടക്കുകയാം അവള്‍ കാത്തുകിടക്കുകയാം പോകാനരുതാതെ നില്‍ക്കുമീ പാവങ്ങള്‍ പോരട്ടെ നിന്‍ വഞ്ചിയില്‍ ഏകാകിയാകും നിനക്കൊരുകൂട്ടവന്‍ ഏകിയതായിരിക്കാം അവന്‍ ഏകിയതായിരിക്കാം ഉള്ളം കവരുമീ രൂപവും ഈ കൊച്ചു വള്ളവും ഈ കടവും ഈയാറ്റുതീരത്തു നിന്നൊരു കാലവും മായുതെ നിന്നടുമോ സ്വപ്നം മയങ്ങും മിഴികളാലെന്നുമീ സ്വര്‍ഗ്ഗം ചമച്ചീടുമോ നിങ്ങള്‍ സ്വര്‍ഗ്ഗം ചമച്ചീടുമോ മാറാതെയെന്നെന്നും ഭാവിക്കു് സ്വര്‍ഗ്ഗീയ മാധുര്യം തൂകീടുമോ സ്വര്‍ഗ്ഗീയമാധുര്യതൂകീടുമോ കാലത്തിന്‍ കാറ്റില്‍ പറന്നടുക്കും കൊച്ചു കാട്ടുകുരുവികളെ കൊച്ചു കാട്ടുകുരുവികളെ കാണാമിനിയും അനന്തമാം പ്രേമത്തിന്‍ കാന്തിപകര്‍ന്നീടുവാന്‍ പ്രേമത്തിന്‍ കാന്തി പകര്‍ന്നീടുവാന്‍
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: എ എം രാജ
വരികൾ: ജിജാ സുബ്രമണ്യന്‍, മാധവഭദ്രൻ
Album: അവന്‍ വരുന്നു
Explore this song
- Singer: എ എം രാജ
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്