Malayalam lyrics

പേക്കിനാക്കളെ താലോലിച്ചു ഞാൻ

പ്രേതമായ് ഭൂവിലലഞ്ഞൂ...

ദുഃഖങ്ങളായിരം വിലയ്ക്കു വാങ്ങി ഞാൻ

കണ്ണീർപ്പുഴയിൽ നില്പൂ ഞാൻ

കണ്ണീർപ്പുഴയിൽ നില്പൂ ഞാൻ.....

(പേക്കിനാക്കളെ...)

മോഹങ്ങളൊക്കെയും മാറാപ്പിലാക്കി ഞാൻ

അലറും സാഗര മാറിലെറിഞ്ഞു...(2)

സ്വപ്നങ്ങളത്രയും ചെപ്പിലൊതുക്കി ഞാൻ

ആഴത്തിലാഴത്തിൽ മൂടി വെച്ചൂ...(2)

(പേക്കിനാക്കളെ...)

ചിരിയുടെ മുത്തുകൾ നുള്ളിപ്പെറുക്കി ഞാൻ

മൗനമാം പേടകം തന്നിലൊളിപ്പിച്ചു..(2)

വർണ്ണവസന്തങ്ങൾ തല്ലിക്കൊഴിച്ചു ഞാൻ

വേനലാം തീയിൽ എരിച്ചു കളഞ്ഞൂ...(2)

(പേക്കിനാക്കളെ...)

Song information

സംഗീതം: വിവിധം

ഗാനരചന: വിവിധം

ഗായകര്‍: പന്തളം ഗണേഷ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song