Malayalam lyrics
പമ്പാനദിയിലെ കുളിർമാലകളെ ചെമ്പകപ്പൂക്കൾ തുമ്പി കളിക്കും കാവുകളേ മാനത്തിൻ മടിയിൽ നിന്നോടി വരുന്ന നിലാവിനെ നിങ്ങൾ കണ്ടോ ഓണനിലാവിനെ കണ്ടോ ചെമ്മാനപ്പൂക്കൾ വിരിഞ്ഞൊരാ രാവിലു നിന്നു ചിരിക്കണ കണ്ടോ (പമ്പാനദിയിലെ….) പൊന്നാര്യൻ പാടം പൂത്തു വിടർന്നല്ലോ പൊന്നോണത്തുമ്പികൾ വന്നു നിറഞ്ഞല്ലോ തുമ്പി പറന്നല്ലോ പൊന്നമ്പിളി വന്നല്ലോ തുമ്പപ്പൂക്കളിറുത്തു കളിക്കാൻ പൈങ്കിളി വന്നല്ലോ ഇന്ന് പൈങ്കിളി വന്നല്ലോ (പമ്പാനദിയിലെ….)
Song information
സംഗീതം: ജോസ്
ഗാനരചന: ചുനക്കര രാമന്‍കുട്ടി
ഗായകര്‍: കെ പി വിജയ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി വിജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോസ്
- Lyricist: ചുനക്കര രാമന്‍കുട്ടി