Malayalam lyrics

വള്ളിയമ്പു പൂത്തുലയും വേളിമാലത്താഴ്വരയില്‍

വെള്ളിയരഞ്ഞാണിട്ട പളുങ്കരുവീ നിന്‍റെ

മേളപ്പദം കേള്‍ക്കാന്‍ എനിക്കുമോഹം

എനിക്കുമോഹം എനിക്കുമോഹം

കൃഷ്ണവര്‍ണ്ണ രജനിയില്‍ കൃഷ്ണതുളസീ വനത്തില്‍

അര്‍ണ്ണോജ നേത്രന്റെ കേളീ ഗൃഹത്തില്‍

രുഗ്മിണീ സ്വയംവരം കഥയിലെ ശൃംഗാര

ഭാവമായ് നിറയുവാന്‍ എനിക്ക് ദാഹം

എനിക്ക് ദാഹം എനിക്ക് ദാഹം

ദ്വാപരയുഗം കണ്ട ദ്വാരകാപുരിയിലെ

ഗന്ധര്‍വ സംഗീത മണ്ഡപത്തില്‍

പുഷ്പദലം ചൂടി ഉത്തരീയം കെട്ടി

ഉത്തരയായ് നില്‍ക്കുവാന്‍ എനിക്ക് ദാഹം

എനിക്ക് ദാഹം എനിക്ക് ദാഹം

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കളര്‍കോട് ചന്ദ്രന്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song