Malayalam lyrics
പള്ളിമണികളേ പള്ളിമണികളേ സ്വര്‍ല്ലോകഗീതത്തിന്നുറവുകളേ നല്ലൊരു നാളയെ മാടിവിളിക്കുവിന്‍ നല്ലൊരു നാളേ നാളേ ദീപമേ നയിച്ചാലും.... ദീപമേ നയിച്ചാലും ആയിരം തിരിയുള്ള നീല വിണ്മണിവിളക്കേ താരമേ ചിരിച്ചാലും ആയിരമിതളുള്ള താമര മലര്‍വിളക്കേ വാടാത്ത താമര മലര്‍വിളക്കേ (പള്ളീമണികളേ...) അദ്ധ്വാന ഭാരമേന്തീ അത്താണിതേടിപ്പോകും ദുഖിതകോടിയിതാ നാദങ്ങളാല്‍ ദിവ്യ ഗീതങ്ങളാലെന്നും ദാഹജലം പകരൂ ഞങ്ങള്‍ക്കു ദാഹജലം പകരൂ (പള്ളിമണികളേ...)
Song information
വർഷം: 1968
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: പി ലീല, രേണുക, കോറസ്
വർഗ്ഗീകരണം: കുട്ടികളുടെ
വരികൾ: ശ്രീദേവി
Album: അദ്ധ്യാപിക
Explore this song
- Film / album: അദ്ധ്യാപിക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഓ എൻ വി കുറുപ്പ്