Malayalam lyrics
ആ....ആ..... പാരിലിറങ്ങിയ താരങ്ങളോ പവിഴമല്ലിപ്പൂവുകളോ? പ്രകൃതീശ്വരിയുടെ മുടിയില്‍ പാറിയ പ്രകാശരേണുക്കളോ? നിങ്ങള്‍ പ്രസാദ ബിന്ദുക്കളോ? പവനന്‍ ചാര്‍ത്തിയ ചിലങ്കകളോ പറന്നുപാടൂം കുരുവികളോ? മധുമാസറാണിതന്‍ വീണയിലുണരും മനോജ്ഞസംഗീതമോ?> ഒരു മയൂരസന്ദേശമോ? ആഹാ...ലലാലാലാ..... ശാലീനസിന്ദൂരപുഷ്പങ്ങളോ ശാരദസന്ധ്യാ മേഘങ്ങളോ? വാസരദേവത മാറില്‍ ചൂടിയ വൈഡൂര്യ ഹാരങ്ങളോ? ദിവ്യ വര്‍ണ്ണപരാഗങ്ങളോ? ആഹാ...ലലാലാലാ..... പാരിലിറങ്ങിയ......
Song information
വര്‍ഷം: 1977
സംഗീതം: ജി ദേവരാജന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: പി ജയചന്ദ്രൻ, പി മാധുരി, ഷക്കീല ബാലകൃഷ്ണൻ
വിശദവിവരങ്ങള്‍: ഷക്കീബ് വക്കം
Album: ആ നിമിഷം
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: പി മാധുരി
- Singer: ഷക്കീല ബാലകൃഷ്ണൻ
- Film / album: ആ നിമിഷം
- Composer: ജി ദേവരാജന്‍
- Lyricist: യൂസഫലി കേച്ചേരി