Malayalam lyrics

പൂവേ നിന്‍ തേന്‍ നുകര്‍ന്നാല്‍

വണ്ടിന്റെ ചുണ്ടിൽ നീലാംബരി

കാറ്റേ നീ പുല്‍കി നിന്നാല്‍

മണ്ണിന്റെ മാറിൽ കാദംബരി

ഹൃദയമഞ്ജരി വിടരും യാമം

മദനമഞ്ജുള യാമം

പവിഴമുന്തിരി ചുണ്ടിലെ മധുരം

നീ ചൊരിയൂ

(പൂവേ നിന്‍...)

മധുവിധുരജനിയിലേതോ

രതിരാഗം കളിയാടി

സുഖകരമൊരു മൃദുതാളം

മണിയറയില്‍ വിളയാടി

കടമിഴിയാല്‍ കിനാവിന്‍ കഥപറയൂ

കവിളിണയില്‍ നിലാവിന്‍ നിറമണിയൂ

പ്രിയനേ എന്നഭിലാഷം നുരയും

ചഷകം ഹൃദയം

(പൂവേ നിന്‍...)

മൊഴികളിലമൃതവുമായി

വരവേല്‍ക്കാന്‍ കിളിപാടി

പുളകിത കലികയിലേതോ

പുതുവര്‍ണ്ണം കുടചൂടി

സുമനിരയില്‍ വസന്തം സുധപകരും

കരള്‍ നിറയും സുഗന്ധം ചൊടിയുതിരും

സഖിയിന്നെന്‍ അനുരാഗം നുരയും

ചഷകം ഹൃദയം

(പൂവേ നിന്‍...)

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: യൂസഫലി കേച്ചേരി

Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര

Film/album: കർപ്പൂരദീപം

Explore this song