Malayalam lyrics

സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും

മനസ്സേ നീ തന്നെ

കതിരൊളി ചൊരിഞ്ഞതും

കരിമുകിലണിഞ്ഞതും

നഭസ്സേ നീ തന്നെ

സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും

മനസ്സേ നീ തന്നെ

ചൈത്രാഭിലാഷങ്ങളിതള്‍ വിടര്‍ത്തും

ശിശിരം വന്നതിന്‍ തളിരടര്‍ത്തും

നീറുന്ന കനലും നീ തന്നെ

നീഹാരബിന്ദുവും നീ തന്നെ

കാലമേ.....നീ തന്നെ

(സ്വര്‍ഗ്ഗം...)

സ്വപ്നത്തിന്‍ താഴികക്കുടമുയരും

കദനത്തിന്‍ തേങ്ങലിലതു തകരും

മോഹത്തിന്‍ കടലും നീ തന്നെ

ദാഹത്തിന്‍ മരുവും നീ തന്നെ

ലോകമേ.....നീ തന്നെ

(സ്വര്‍ഗ്ഗം...)

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Film/album: കർപ്പൂരദീപം

Explore this song