Malayalam lyrics
ഓഹോ .. ഓഹോ .. ഇരുഹൃദയമൊന്നായി ഒരു കവിത പാടാം കഴിഞ്ഞ കഥ തെളിയുന്നൂ.. സ്മരണയുടെ പൂഞ്ചെപ്പിൽ ആനന്ദ നന്ദനമാണോ ഹൃദയസദനം മദകരമാണീ സ്വരമധുരം.. (2) നിന്റെ ചിരി കാണുമ്പോൾ വാസന്തം ഓർമ്മ വരും നിന്റെ മൊഴി കേൾക്കുമ്പോൾ തേനരുവി വാർന്നൊഴുകും എൻ നെഞ്ചും നിൻ നെഞ്ചും കുളിർമഴയിൽ ചാഞ്ചാടും.. എൻ നെഞ്ചും നിൻ നെഞ്ചും കുളിർമഴയിൽ ചാഞ്ചാടും.. പുഴയിലൊഴുകിയൊരു കുളിരലയിളകി വരും ഇരുഹൃദയമൊന്നായി ഒരു കവിത പാടാം കഴിഞ്ഞ കഥ തെളിയുന്നൂ.. സ്മരണയുടെ പൂഞ്ചെപ്പിൽ ആനന്ദ നന്ദനമാണോ ഹൃദയസദനം മദകരമാണീ സ്വരമധുരം.. ധീരനാ.. നാനാ ..നാനാ ധീരനാ..ധീരനാ..നാനാ നിന്റെ മിഴി കാണുമ്പോൾ നീരാഴി ഓർമ്മവരും .. നിൻ കുസൃതി കാണുമ്പോൾ ഇളം കാറ്റും ഓർമ്മ വരും... ഒളിചിന്നും തിരിനാളം പ്രണയത്തിൻ കഥ പാടും ഒളിചിന്നും തിരിനാളം.. പ്രണയത്തിൻ കഥ പാടും മദന കവിതയിനി മധുരിമ ചൊടി തഴുകും. ഇരുഹൃദയമൊന്നായി ഒരു കവിത പാടാം കഴിഞ്ഞ കഥ തെളിയുന്നൂ.. സ്മരണയുടെ പൂഞ്ചെപ്പിൽ ആനന്ദ നന്ദനമാണോ ഹൃദയസദനം മദകരമാണീ സ്വരമധുരം..
Song video
Song information
Music: തേജ് മെർവിൻ
Lyricist: യൂസഫലി കേച്ചേരി
Singer: വിനീത് ശ്രീനിവാസൻമഞ്ജരി
Film/album: പറയാൻ ബാക്കിവെച്ചത്
Explore this song
- Singer: വിനീത് ശ്രീനിവാസൻമഞ്ജരി
- Film / album: പറയാൻ ബാക്കിവെച്ചത്
- Composer: തേജ് മെർവിൻ
- Lyricist: യൂസഫലി കേച്ചേരി