Malayalam lyrics
ചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ? അഹഹാ.... കുങ്കുമമൊരുപിടിയെന്‍പ്രിയസഖിയുടെ പൂങ്കവിളില്‍ നിന്നണിയരുതോ? അഹഹാ..... പീലികള്‍ മുടിയില്‍ തിരുകിയതെന്തിനു പാറും മേഘങ്ങളേ? നീലിമയിത്തിരി എന്‍ കളിത്തോഴിതന്‍ നീള്‍മിഴിയില്‍ നിന്നണിയരുതോ? അഹഹാ.... പൂമധുതേടി തളരുവതെന്തിനു കാര്‍വരിവണ്ടുകളേ? മധുരിമയിത്തിരി എന്നോമലാള്‍തന്‍ മനസ്സില്‍നിന്നുമെടുക്കരുതോ? അഹഹാ...... (ചായം തേച്ചു...)
Song information
വര്‍ഷം: 1977
സംഗീതം: ജി ദേവരാജന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്, പി മാധുരി
വരികൾ: ശ്രീദേവി
Album: ആ നിമിഷം
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: പി മാധുരി
- Film / album: ആ നിമിഷം
- Composer: ജി ദേവരാജന്‍
- Lyricist: യൂസഫലി കേച്ചേരി