Malayalam lyrics
പാറി വരൂ നീ പൂങ്കുയിലേ പാടൂ പാടൂ പൂങ്കുയിലേ വന്നണഞ്ഞൂ മാധവ മാസം വനികളണിഞ്ഞൂ മലർമാല്യം (പാറി വരൂ നീ പൂങ്കുയിലേ...) അന്നും പൂത്തു കൊഴിഞ്ഞല്ലോ അഴകേറീടും സ്വപ്നങ്ങൾ മേനിയിലെന്നാൽ കുളിരണിയിക്കാൻ വീണ്ടുമണഞ്ഞൂ പൂക്കാലം (പാറി വരൂ നീ പൂങ്കുയിലേ...) ഓടക്കുഴലൊന്നൂതാമോ? ഓമൽ ഗാനം പാടാമോ? വന്നണഞ്ഞൂ മാധവമാസം വനികളണിഞ്ഞൂ മലർമാല്യം മേനിയിലെന്നാൽ കുളിരണിയിക്കാൻ വീണ്ടുമണഞ്ഞൂ പൂക്കാലം (പാറി വരൂ നീ പൂങ്കുയിലേ...) (ആകാശവാണി കോഴിക്കോട് നിലയം 01.07.1967 രാവിലെ 08:20ന് പ്രക്ഷേപണം ചെയ്തത്)
Song information
വര്‍ഷം: 1967
സംഗീതം: ലഭ്യമല്ല
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ലഭ്യമല്ല
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലഭ്യമല്ല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലഭ്യമല്ല
- Lyricist: നടുവട്ടം രവീന്ദ്രൻ