Malayalam lyrics

പാല്‍‌പൊഴിയും മൊഴി പര്‍വ്വതനന്ദിനി...
പരമേശ്വരനേ തപസ്സു ചെയ്തു....
പാല്‍‌പൊഴിയും മൊഴി പര്‍വ്വതനന്ദിനി...
പരമേശ്വരനേ തപസ്സു ചെയ്തു....
ഉത്തരായനം തുടങ്ങി തളിരോടു പൂക്കള്‍ ചൂടി
മുഗ്ദഹാസം ചാര്‍ത്തി നിന്നു വസന്തലക്ഷ്മി.....
പാല്‍‌പൊഴിയും മൊഴി പര്‍വ്വതനന്ദിനി...
പരമേശ്വരനേ തപസ്സു ചെയ്തു....
പൂവില്ലുകുലയേറ്റി രതിയോടു തോളുരുമ്മി
പൂവമ്പനാടി വന്നു പൂ തൊടുക്കാ‍ന്‍....
നീരജമാല നീട്ടി നിരാമയന്‍ തന്റെ മുന്നില്‍
നിത്യതതന്‍ ദാഹം പോലേ നിന്നു ഗൌരി....
പാല്‍‌പൊഴിയും മൊഴി പര്‍വ്വതനന്ദിനി...
പരമേശ്വരനേ തപസ്സു ചെയ്തു....
മുക്കണ്ണന്‍ മിഴി തുറന്നു മനോഭവന്‍ തന്നെ കണ്ടു...
മൂന്നാം തൃക്കണ്ണിലഗ്നിതിരയുണര്‍ന്നു.....
ഭസ്മാവശേഷനായി മലരമ്പന്‍ ഭര്‍ത്തൃദുഃഖ-
ഭഗ്നയായി രതി മോഹാല്‍ നിലം‌പതിച്ചു...
പാല്‍‌പൊഴിയും മൊഴി പര്‍വ്വതനന്ദിനി...
പരമേശ്വരനേ തപസ്സു ചെയ്തു....
ഉത്തരായനം തുടങ്ങി തളിരോടു പൂക്കള്‍ ചൂടി
മുഗ്ദഹാസം ചാര്‍ത്തി നിന്നു വസന്തലക്ഷ്മി.....
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ...
പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ....
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ...
പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ...
സുന്ദരന്മാര്‍ക്കുപമാനം മന്നവേന്ദ്ര തവദേഹം
വെണ്ണീറായി ചമഞ്ഞെന്നോ പുണ്യവുമസ്ഥിരമെന്നോ
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ...
പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ....
കാമദേവനില്ലായെങ്കില്‍ കാമ്യമല്ലീ ജന്മവുമേ
എന്തിനിനി പൂര്‍ണ്ണിമകള്‍ എങ്ങു പോകും മാധവങ്ങള്‍....
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ...
പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ....

Song information

വർഷം: 1978

സംഗീതം: ശ്യാം

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ജയചന്ദ്രൻ, വാണി ജയറാം

രാഗം: രാഗമാലിക (ഹേമവതി, യദുകുല കാംബോജി, മോഹനം)

അഭിനേതാക്കൾ: മധു, ജയഭാരതി

വിശദവിവരങ്ങൾ: നിത്യാനന്ദ

വിഡിയോ: ജയലക്ഷ്മി രവി

Album: അസ്തമയം

Explore this song