Malayalam lyrics
പാടാനെങ്ങുനിന്നെത്തിയിന്നേരം മാകന്ദത്തോപ്പിലെൻ പൂങ്കുയിലേ കാണാനാശിച്ചു ഞാനിരിക്കുമ്പോൾ വേണു സ്വരവുമായ് പൂങ്കുയിലേ (പാടാനെങ്ങു നീ.............) ഇന്നെൻ്റെ തംബുരു മീട്ടിടും നേരം ഇല്ലാ സംഗീതമോടിയെത്തുന്നു ഓരോ കിനാവും പൊലിഞ്ഞു കഴിഞ്ഞൂ; ഓരോ മോഹവും പൂത്തു കൊഴിഞ്ഞൂ (പാടാനെങ്ങു നീ.............) നോവിൽ വീണു മയങ്ങിടും നേരം ആവില്ലാകെ മരമൊന്നു പാടാൻ മാമ്പൂവുണ്ടു മദിക്കും കുയിലേ, പാടൂ നീയെൻ്റെ നോവിൻ്റെ ഗാനം (ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തത്)
Song information
സംഗീതം: ലഭ്യമല്ല
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ലഭ്യമല്ല
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലഭ്യമല്ല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലഭ്യമല്ല
- Lyricist: നടുവട്ടം രവീന്ദ്രൻ