Malayalam lyrics
ഒരു വീണപൂവിന്റെ വ്യഥയുമായ് ആത്മാവിൻ നിറമിഴിപോലവേ പുഴയൊഴുകി... വിതുമ്പുന്ന തിരകളിൽ ഒരു ശോകഗീതത്തിൻ ശ്രുതിയുമായ് പല്ലനപ്പുഴയൊഴുകി... ഒരു വീണപൂവിന്റെ വ്യഥയുമായ് ആത്മാവിൻ നിറമിഴിപോലവേ പുഴയൊഴുകി... ഹൃദയതല്പങ്ങളിൽ അമൃതാക്ഷരങ്ങൾ തൻ ഉദയതാരങ്ങൾ വീണുരുകുമ്പോൾ...(2) കരുണതൻ കിരണമാം കവിവരനെ തേടി പരൽമീനുകൾ പോലും പിടഞ്ഞീടുന്നു....(2) (ഒരു വീണപൂവിന്റെ....) വിജനതീരങ്ങളിൽ അലിയുമൊരന്ത്യമാം വിധുരകാവ്യത്തിന്റെ പൊരുളു കാണാൻ...(2) പരമപദം തേടി ശരണഗാനം പാടി ജലസുമങ്ങൾ അലിഞ്ഞീടുന്നു...(2) (ഒരു വീണപൂവിന്റെ....)
Song information
സംഗീതം: എസ് ആർ മോഹൻ
ഗാനരചന: ഉമ്മന്നൂർ ഗോപാലകൃഷ്ണൻ
ഗായകര്‍: എസ് എസ് ഗായത്രി
രാഗം: ഗൌരിമനോഹരി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എസ് എസ് ഗായത്രി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എസ് ആർ മോഹൻ
- Lyricist: ഉമ്മന്നൂർ ഗോപാലകൃഷ്ണൻ