Malayalam lyrics

ഒരു തുള്ളി തേനിൻറ്റെ മധുരവുമായ്

ഓരോ പൂവും വിരിയുന്നു (2)

ഒരു വർണ സ്വപ്നത്തിൻ കതിരുമായി

ഓരോ ദലവും വിടരുന്നു

ഒരു തുള്ളി തേനിൻറ്റെ മധുരവുമായ്

ഓരോ പൂവും വിരിയുന്നു

ശബലാഭമാമീ പൂവാടിയിൽ

ശലഭസംഗീതം ഉയരുന്നു (2)

മധുപാനമേളത്തിന് ലഹരികളിൽ

മാദക താളങ്ങൾ ഉണരുന്നു (2)

ഒരു തുള്ളി തേനിൻറ്റെ മധുരവുമായ്

ഓരോ പൂവും വിരിയുന്നു

ഒരു വർണ സ്വപ്നത്തിൻ കതിരുമായി

ഓരോ ദലവും വിടരുന്നു

ഒരു തുള്ളി തേനിൻറ്റെ മധുരവുമായ്

ഓരോ പൂവും വിരിയുന്നു

ഒരു വ്യർത്ഥ മോഹത്തിൻ ശോകവുമായ്

ഓരോ പൂവും കൊഴിയുന്നു (2)

ഒരു ശോദസത്യത്തിൻ ഓർമയുമായ്

ഓരോ ദലവും പൊഴിയുന്നു (2)

ഒരു തുള്ളി തേനിൻറ്റെ മധുരവുമായ്

ഓരോ പൂവും വിരിയുന്നു

ഒരു വർണ സ്വപ്നത്തിൻ കതിരുമായി

ഓരോ ദലവും വിടരുന്നു

ഒരു തുള്ളി തേനിൻറ്റെ മധുരവുമായ്

ഓരോ പൂവും വിരിയുന്നു

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: വള്ളക്കടവ് ഷാഫി

ഗായകര്‍: കാവാലം ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song