Malayalam lyrics

ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖീ

ഒരായിരം പാട്ട് പാടിയാലോ (2)

പാട്ടിൻറെ രാഗം മനോഹരമെങ്കിലും

കേട്ടിരിക്കാനെന്തു കേ്ളശം

ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖീ

ഒരായിരം പാട്ട് പാടിയാലോ

പാട്ടിൻറെ രാഗം മനോഹരമെങ്കിലും

കേട്ടിരിക്കാനെന്തു കേ്ളശം

ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖീ

ഒരായിരം പാട്ട് പാടിയാലോ

കല്യാണി ആ ആ ആ ആ ആ ആ ആ ആ

കല്യാണി കാപ്പി നാരായണി കാംബോജി

ആനന്ദഭൈരവി ആരഭിയും മോഹനവും

നീ ശൃുതിയൊപ്പിച്ചു പാടുന്നു ഞാനെൻറെ

നീറും മനസ്സുമായ് കേട്ടിരിപ്പൂ

ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖീ

ഒരായിരം പാട്ട് പാടിയാലോ

രാഗം പിഴക്കാതെ താളം പിഴക്കാതെ

തങ്കമേ നിൻ പേൃമഗാനമാല (2)

ജീവിതാന്ത്യംവരെ ചൂടുവാൻ നീയൊരു

മായാമാളവ ഗൌളമാകൂ എൻറെ

മാനസ വേദിയിൽ വന്നിരിയ്കൂ

ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖീ

ഒരായിരം പാട്ട് പാടിയാലോ

പാട്ടിൻറെ രാഗം മനോഹരമെങ്കിലും

കേട്ടിരിക്കാനെന്തു കേ്ളശം

ഒരു പാട്ട് പാടുവാൻ വന്നവൾ നീ സഖീ

ഒരായിരം പാട്ട് പാടിയാലോ.

Song information

സംഗീതം: എസ് സോമശേഖരൻ

ഗാനരചന: കെ ജി സേതുനാഥ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song