Malayalam lyrics
ഒരുമാത്ര ഞാനൊന്നു കണ്ടേയുള്ളൂ മനതാരില്‍ ആ മുഖം പതിഞ്ഞു പോയി ഒരുനേരം ഞാനൊന്നു കേട്ടേയുള്ളൂ മധുരമാം സ്വരമെന്നില്‍ ലയിച്ചുപോയി.. കരവല്ലികള്‍കൊണ്ടു പുണരാനടുത്തപ്പോള്‍ മതിമറന്നന്നു ഞാന്‍ നിന്നുപോയി ഒരു വാക്കുമാത്രം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍ കനവാണതെന്നു ഞാനറിഞ്ഞു പോയി..ആ കദനം കൊണ്ടെന്‍ മനം വിതുമ്പിപ്പോയി (ഒരുമാത്ര) പൂഞ്ചൊടിയാലെന്നെ നുകരാനണഞ്ഞപ്പോള്‍ മുരളികയെന്നു ഞാന്‍ മറന്നു പോയി ഹരികാംബോജി രാഗമുണര്‍ന്നപ്പോള്‍ സ്വരസിന്ധുവില്‍ ഞാന്‍ ഒഴുകിപ്പോയി..ആ സ്വരരാഗവീചിയില്‍ മുഴുകിപ്പോയി (ഒരുമാത്ര)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പത്മജ രാധാകൃഷ്ണൻ
ഗായകര്‍: ഭാവന രാധാകൃഷ്ണന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഭാവന രാധാകൃഷ്ണന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പത്മജ രാധാകൃഷ്ണൻ