Malayalam lyrics
ഒരോർമ്മ പോലെൻ കരളിനുള്ളിൽ ഓടി വന്ന കിനാവേ മായരുതേ നീ മഴവിൽക്കൊടി പോൽ മനോജ്ഞഹാസം തൂകി (ഒരോർമ്മ പോലെൻ......) തുടുത്തു നിൽപ്പൂ കാടും മേടും മൂവന്തിക്കതിർ പോലെ വന്നണയും മാവേലിക്കൊരു മലർക്കിരീടം ചാർത്താൻ (ഒരോർമ്മ പോലെൻ......) പാടി നടന്നൂ നീയും ഞാനും പണ്ടു പണ്ടൊരു നാളിൽ അന്നും പൂത്തിരുവോണമണഞ്ഞൂ ആനന്ദത്തിൻ തേരിൽ (ഒരോർമ്മ പോലെൻ...........) (ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തത്)
Song information
സംഗീതം: കെ രാഘവന്‍
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: എ കെ സുകുമാരന്‍
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എ കെ സുകുമാരന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ രാഘവന്‍
- Lyricist: നടുവട്ടം രവീന്ദ്രൻ