Malayalam lyrics

ഓരോ തളിരിലും പൂവിലും അക്ഷര-

കാന്തി രചിക്കുന്ന ചൈതന്യമേ...(2)

നീ സൂര്യരശ്മിയാൽ വായിച്ചെടുക്കുന്ന

ഭൂമിയിൽ ഞാനെന്റെ കൂടുവെച്ചു...

കൂട്ടിലെ പൈങ്കിളി പാടുന്ന പാട്ടുകൾ

ഞാനെന്റെ പ്രാണന്റെ ഈണമാക്കി

ഓരോ തളിരിലും പൂവിലും അക്ഷര-

കാന്തി രചിക്കുന്ന ചൈതന്യമേ...

കാറ്റിൽ പറക്കുന്ന വിത്തുകൾക്കുള്ളിലെ

പച്ചയാൽ ഞാനെന്റെ കൂര തീർത്തു...(2)

ഈരില നാമ്പിട്ടു് ഉയർന്നതിൽ നിന്നു ഞാൻ

ഓർമ്മയെത്തന്നെ വരച്ചെടുത്തു...

പിന്നതിൽ നിന്നുടെ തേജോമയങ്ങളാം

നൂറു ചിത്രങ്ങൾ പതിച്ചു വെച്ചു...

ഓരോ തളിരിലും പൂവിലും അക്ഷര-

കാന്തി രചിക്കുന്ന ചൈതന്യമേ...

ആർത്തിരമ്പുന്ന കടൽ‌ത്തിരമാലയിൽ

ആയിരം വാസന്തം പോയ്‌ മറഞ്ഞു...(2)

അത്യഗാധത്തിലെ മുത്തുകൾ കൊണ്ടൊരു

ജീവിതചിത്രം ഞാൻ രചിച്ചു

ദിവ്യപ്രകാശമേ നീയതിൽ നിത്യവും

സത്യസൗന്ദര്യമായ് ഉജ്ജ്വലിച്ചു....

(ഓരോ തളിരിലും...)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: ശ്രീകുമാർ മുഖത്തല

ഗായകര്‍: അഖില ആനന്ദ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song