Malayalam lyrics
ഓരോ കിനാവിന്റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ (ഓരോ) ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ വാരിപ്പുണരുന്നതെന്തേ നിദ്രയിൽ വാരിപ്പുണരുന്നതെന്തേ (ഓരില) അക്കരെയക്കരെ അജ്ഞാതദ്വീപിലെ മുത്തിൻ കഥയൊന്നു ചൊല്ലി(അക്കരെ) ഇക്കരെയുള്ളൊരു രാജകുമാരന്റെ സ്വപ്നമായെന്നെ നീ മാറ്റി(ഇക്കരെ) ഓരോ കിനാവിന്റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ എത്രയോ സന്ധ്യകൾ കുങ്കുമപ്പൂക്കൂട(എത്രയോ) ചക്രവാളത്തിനു നൽകി എന്നു നിൻ കൈയ്യിനാൽ ഏകുമെനിക്കൊരു വെള്ളിപ്പുടവ തൻ താലം(എന്നു) ഓരോ കിനാവിന്റെ ചന്ദനക്കാവിലും ഓടിയെത്തും മണിമാരൻ ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ വാരിപ്പുണരുന്നതെന്തേ -നിദ്രയിൽ വാരിപ്പുണരുന്നതെന്തേ
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: ലത രാജു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലത രാജു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍