Malayalam lyrics

ഓർമ്മകൾ വന്നെന്റെ മാനസവീണയിൽ

ശിവരഞ്ജിനി രാഗം മൂളുന്നു (2)

ഇനിയും വരുമോ നിമിഷദലങ്ങളേ

ഗതകാല നിർവൃതിപൂക്കളുമായി

(ഓർമ്മകൾ വന്നെന്റെ ..)

ഹരിദശചന്ദന കുറിയിട്ടു നിൽക്കുന്ന

സന്ധ്യാംബരത്തിൻ പ്രതീകങ്ങളേ (2)

ഇനിയും വരുമോ ഈ ശ്യാമഭൂമിയിൽ

സുന്ദരചിത്രങ്ങൾ വാർത്തു വെയ്ക്കാൻ

(ഓർമ്മകൾ വന്നെന്റെ ..)

മനസിന്റെ മായിക ചെപ്പിൽ മയങ്ങുന്ന

മധുമാസ ബന്ധുര സ്വപ്നങ്ങളേ (2)

ഒരു മാത്രയെങ്കിലും ഇനി വന്നീടുമോ

വിടയൊന്നു ചൊല്ലി പിരിഞ്ഞിടുവാൻ

(ഓർമ്മകൾ വന്നെന്റെ ..)

Song information

സംഗീതം: വെണ്മണി സി കെ പ്രകാശ്കുമാർ

ഗാനരചന: കോന്നിയൂർ രവി

ഗായകര്‍: ലത ചന്ദ്രൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song