Malayalam lyrics

ഒന്നാനാം കുന്നിലൊരു കാവടിയാട്ടം

ഓലോലം കാവിലൊരു പൂമയിലാട്ടം...

കാറ്റു വന്ന നേരം...കഥ പറഞ്ഞ നേരം

കാവായ കാവുകളിൽ കിന്നരിയാട്ടം...

(ഒന്നാനാം...)

അന്തിമേഘം പൂത്തിറങ്ങിയ നേരം

സിന്ദൂരക്കുറി വരച്ചൂ മാനം...(2)

തളിരിലതൻ താളത്തിൽ

തേൻചോലകൾ ഒഴുകുമ്പോൾ

കുളിരോലും കരളിലൊരു നാണം...

കളഗാന പൈങ്കിളിക്കും നാണം...

(ഒന്നാനാം...)

ചന്ദ്രലേഖ കാത്തുനിന്ന കാലം...

മന്ദാരപ്പൂവണിഞ്ഞൂ മോഹം...(2)

കിളിമൊഴിതൻ ഈണത്തിൽ

നാടാകെ തുയിലുണരാൻ

മൃദുഗാന പല്ലവികൾ മൂളാം

സുരലോക മേഖലകൾ പൂകാം...

(ഒന്നാനാം...)

Song information

സംഗീതം: വിവിധം

ഗാനരചന: വിവിധം

ഗായകര്‍: രവിശങ്കർ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song