Malayalam lyrics

ഒന്നാനാം കൊച്ചുതുമ്പീ പൊന്നോണ പൂത്തുമ്പീ

പൂവേലും ചിറകുവീശി പറന്നു വാ...

തുമ്പപ്പൂക്കളം എഴുതിയ പൂമുറ്റത്തു്

നീളേ നീ താളത്തിൽ ചാഞ്ചാടു്....

(ഒന്നാനാം....)

കതിരണിയും വയലേലകൾ കണ്ടീലേ നീ

ഓണക്കളിവഞ്ചിപ്പാട്ടുകളും കേട്ടീലേ...(2)

കുണുങ്ങി വാ തുമ്പീ...കുഞ്ഞുമണിത്തുമ്പീ...

കുമ്മിയടിപ്പാട്ടും പാടി ചാഞ്ചാടു്...(2)

(ഒന്നാനാം....)

മണിവില്ലിൻ ചെറു ഞാണൊലി കേട്ടീലേ നീ...

മലയാളം കുളിരാർ‌ന്നതറിഞ്ഞീലേ...(2)

ചമഞ്ഞു വാ തുമ്പീ...ചെല്ലമണിത്തുമ്പീ...

പൊന്നോണപ്പാട്ടും പാടി ചാഞ്ചാടു്...(2)

(ഒന്നാനാം....)

Song information

ഗായകര്‍: വിത്സൻ ഗോമസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song