Malayalam lyrics

ഓണ നിലാവേ നിനക്കും എനിക്കും

ഈ ഓർമയ്ക്കും പതിനേഴു വയസ്സ്

കഥയറിയാതെ ചിരിക്കുന്നു നമ്മുടെ

കാലിലെ കാഞ്ചന കൊലുസ്

ഹരി ചന്ദനക്കുറി തൊട്ടു നിന്നു

പൂ ചൂടി വാലിട്ട് കണ്ണെഴുതി

കുളിർ കാറ്റ് പാവാട ഞൊറികളിലെഴുതുന്ന

ഓർമയ്ക്ക് ശ്രുതി മീട്ടി ഊഞ്ഞാലാടി

ഊഞ്ഞാലേ പൊന്നൂഞ്ഞാലേ

വനമെല്ലാം പൂങ്കാവനമാകുമെന്നോ

പുലരാനിനിയും വൈകുമെന്നോ.

Song information

സംഗീതം: മുരളി സിതാര

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: ബി ശോഭ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song