Malayalam lyrics

ആ.... ആ.... ആ ..........

ഉം.......ഉം...... ഉം ........

ഓണനിലാവേ പൂനിലാവേ ഓടി പോകരുതേ ..(2)

ഓമൽ കിരീടവും ചൂടി നീ ഓടി മറയരുതേ...

ഓണനിലാവേ പൂനിലാവേ ഓടി പോകരുതേ ..

ഓമൽ കിരീടവും ചൂടി നീ ഓടി മറയരുതേ ..

ഒരിക്കൽ നീയൊരു സ്വപ്നംപോലെ ഓടി വന്നരികിൽ (2)

ഒത്തിരി ഒത്തിരി മോഹം ഹൃത്തിൽ നട്ടു വളർത്തീ നീ (2)

നട്ടു വളർത്തീ നീ (ഓണനിലാവേ)

ഒന്നുരിയാടാൻ കൊതിച്ചു ഞാൻ, നീ അകന്നു പോകുകയോ (2)

ഒന്നും മിണ്ടാതെന്തേ നീ മറഞ്ഞു പോകുകയോ (2)

മറഞ്ഞു പോകുകയോ (ഓണനിലാവേ)

ആ... ആ... ആ...

ഉം... ഉം ......ഉം...

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: എൻ സുബ്രഹ്മണ്യം

ഗായകര്‍: വിജയലക്ഷ്മി ഉദയഭാനു

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song