Malayalam lyrics

ഓമ്പിറാ ...ചേമ്പ്രന്റെ ചെറ്റക്കുടിലിന്റെ

ഉമ്രത്തെ ചേമന്തി പൂത്തകണ്ടാ

ഓമ്പിറാ ചേമ്പിറൻ കണ്ണുകലങ്ങി

കലങ്ങി ചെമന്നു തുടുത്ത കണ്ടാ ..

ഓമ്പിറാ ചേമ്പ്രന്റെ ഉള്ളംതുടിപ്പിന്റെ

നേരുന്തുടിപ്പാട്ട് കേക്കണണ്ടാ ..

ഓമ്പിറാ ചേമ്പ്രന്റെ ചങ്കൂത്തു താളത്തിൽ

മുടിയഴിച്ചാമലത്തിമിരുകണ്ടാ

വേർപ്പൊഴുക്കീ മണ്ണിലുപ്പായി ഞങ്ങന്റെ

നീലഞരമ്പോക്കെ പൂവരമ്പായ്

തൊങ്ങനെ കതിരിട്ട പാടവരമ്പിന്റെ

തൊങ്ങല് ഞങ്ങന്റെ തോന്നലായി ..

തൊങ്ങലായ് തൂങ്ങിയ ചങ്ങലക്കണ്ണികൾ

തോരണം തൂക്കിയ കാണണണ്ടാ

ഓമ്പ്രാ ..കരിങ്കല്ല് പൊട്ടിച്ച കൈകളിൽ

ചങ്ങല പൊട്ടിയ ചെത്തം കേട്ടാ

ഓമ്പിറാ ചെങ്കുരുതി വാർന്നൊരു മണ്ണില്

വിത്ത് മുളക്കിണ കാണണണ്ടാ

ഓമ്പിരാ കരിപുരണ്ടിച്ചങ്കിലെ തീയ്

കാട്ടുതീയാവണ കാണണണ്ടാ

ഓമ്പിറാ ഇവിടുത്തെ കരിയിലകൂട്ടം

കൊടുംകാറ്റായ് വീശണ കേക്കണണ്ടാ

കുനിയുന്ന ചേമ്പ്രന്റെ മുതുക് നൂരുമ്പഴു

മാനം വെറയ്ക്കണ കാണണണ്ടാ

മണ്ണ് കാത്തു കനി തന്നവർ ഞങ്ങള്,

നാടുകാത്ത് ചോറു തന്നവർ ഞങ്ങള്

ഓമ്പിരാ ..കത്തുന്ന കനലിന്റെ ചൂടല്ലെ

ഞങ്ങന്റെ നെഞ്ചിന്റെ നീറ്റലാണ്

ചേമ്പ്രന്റെ കണ്ണിലെരിയിണ തീയിലീ

ചേമന്തി മുടിയഴിച്ചാട്ടം കണ്ടാ...

Song information

വര്‍ഷം: 2026

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: മേതിൽ സതീശൻ

ഗായകര്‍: പ്രണവം ശശി

വിശദവിവരങ്ങള്‍: സിദ്ധാർഥ് ശങ്കർ

വിഡിയോ: ഗാനസ്നേഹി

Album: ഒഴിയാതെ

Explore this song