Malayalam lyrics

മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ പാറിപ്പോകും മോഹമേ (2)

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ

കണ്ണും മായും മാറും

ഓരില്ലാ പൂവിൻ ഗന്ധം തേടിപ്പോയാൽ കണ്ണീരാറ്റിൽ വീഴും

(മേഘത്തോപ്പിൽ...)

വെറുതേ പല ജീവിത മത്സര ഗതിവേഗങ്ങൾ

മനസ്സിൽ തിര പോലെയടങ്ങാ വ്യാമോഹങ്ങൾ

മുതിരരുതേ കോരിയെടുക്കാൻ അലകടലീ കുമ്പിളിനുള്ളിൽ

തിരയൊഴിയുമ്പോൾ നേടാമല്പം നനവ്

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ

കണ്ണും മായും മാറും

ഓരില്ലാ പൂവിൻ ഗന്ധം തേടിപ്പോയാൽ കണ്ണീരാറ്റിൽ വീഴും

(മേഘത്തോപ്പിൽ...)

എവിടെ പല വീറുകൾ കാട്ടിയ രാജാക്കന്മാർ

എവിടെ ചുടുചോരയൊഴുക്കിയ യോദ്ധാക്കന്മാർ

കൊടി കയറും കാലവുമുണ്ടേ അടി പതറും നേരവുമുണ്ടേ

ഒരു പിടി മണ്ണായ് ഇവിടെയൊടുങ്ങും സകലം

ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ

കണ്ണും മായും മാറും

ഓരില്ലാ പൂവിൻ ഗന്ധം തേടിപ്പോയാൽ കണ്ണീരാറ്റിൽ വീഴും

(മേഘത്തോപ്പിൽ...)

Song information

വര്‍ഷം: 2011

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകര്‍: കാർത്തിക്ക്

വിശദവിവരങ്ങള്‍: അനൂപ് അടൂർ

വിഡിയോ: ഗാനസ്നേഹി

Album: സെവൻസ്

Explore this song