Malayalam lyrics

ആലം ഉടയോനേ തുണയേകണേ

അൻപുടയാതെ അള്ളാകരീം...

സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ

പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ

സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ

പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ

കടലലയാടി ഉലയുകയോ ചുഴലികൾ വാരി എറിയുകയോ

വഴിയറിയാതുഴലുകയായ് കാറ്റിൻ കോളിൽ കരിയിലകൾ

അലറിവരും തിരകളിലായ് ഒരു കടലാസിൻ തോണിയിതാ

കരയെവിടെ കടലെവിടെ തണ്ടോടക്കൈ തുഴയെവിടെ

കിസ്സയറിയാതെ കിസ്സയറിയാതെ നിശകളൊരായിരമായ്

പകലിരുളാലെ പല വഴിയാലെ വിധിയുടെ ദുർഗ്ഗമ പദയാത്ര

കിസ്സയറിയാതെ കിസ്സയറിയാതെ നിശകളൊരായിരമായ്

പകലിരുളാലെ പല വഴിയാലെ വിധിയുടെ ദുർഗ്ഗമ പദയാത്ര

മോലാ മോലാ മോലാ.......മോലാ....മോലോ മോലാ......

മോദാ മോദാ മോദാ..... ഹോദാ മോലാ.....

ഓ നിഴലേ നീ പകലിൻ കിതാബിൽ കാർമഷിയായ്

കുറിച്ചതെന്തേ പാഴ് വര നിറയെ....നിറയെ

കിസ്സയറിയാതെ കിസ്സയറിയാതെ നിശകളൊരായിരമായ്

പകലിരുളാലെ പല വഴിയാലെ വിധിയുടെ ദുർഗ്ഗമ പദയാത്ര

കിസ്സയറിയാതെ കിസ്സയറിയാതെ നിശകളൊരായിരമായ്

പകലിരുളാലെ പല വഴിയാലെ വിധിയുടെ ദുർഗ്ഗമ പദയാത്ര

സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ

പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ

സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ

പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ

മോലാ മോലാ മോലാ....... മോലാ....മോലോ മോലാ.....

മോദാ മോദാ മോദാ..... ഹോദാ മോലാ.....

Song information

വര്‍ഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകര്‍: കെ സി ബാലസരംഗൻ, അനില രാജീവ്

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഖലീഫ

Explore this song