Malayalam lyrics

കാലമൊന്നു കാലാൽ തട്ടി വിട്ട കേളി

പന്തു പോലെ വാനിൽ പൊന്തി വന്നു സൂര്യൻ

സ്നേഹമെന്ന ജാലം മേലെ വന്നു വീഴുന്നേ

തുടി പോലുയർന്നു കേട്ടു ഇടനെഞ്ചിലുള്ള താളം

വിജയികൾ ഇവരുടെ വരുതിയിൽ വരുമിനി ഭൂമിയെന്ന ഗോളം

(കാലമൊന്നു...)

തിരകളായ് ഉയരണം പഴുതുകൾ വഴി പട പൊരുതണം

ചുവടുകൾ പിഴയാതൊരു പുതുലഹരിയുമായ്

അവസരം ഒരുക്കുമീ കളയരുതതിലൊരു ചെറുതരി

ചടുലത വേണം എതിരിനു തടയിടുവാൻ

ഉറങ്ങുന്ന നേരം പോലും ഉറങ്ങാത്തൊരുള്ളത്തിൽ

പെണയണം അടവുകൾ നിരവധി വിധിയുടേ പ്രീതി സ്വന്തമാക്കാൻ

(കാലമൊന്നു...)

തുണ തരാൻ കരളിലെ വിസിലടി ഇനി സ്വയമുയരുമോ

വഴികളിലണയും പതിവിൻ സൂചനയായ്

പതിവിനും കരുതലായ് മറുപടി പറയൊണൊരുശിരിനായ്

ഒരു മിഴി മുന്നിൽ ഒരു മിഴി പുറകിലുമായ്

മനസ്സിന്റെ വേഗത്തോടേ കളിപ്പന്തുരുട്ടും നാം

ഇവരുടെ പടയുടെ പുകളിനി ഹരമൊടു ലോകമേറ്റു പാടും

(കാലമൊന്നു...)

Song information

വര്‍ഷം: 2011

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: സന്തോഷ് വര്‍മ്മ

ഗായകര്‍: അരുൺ ആലാട്ട്, ജയറാം, രഞ്ജിത്ത് ഗോവിന്ദ്, ശ്രീനാഥ് ശിവശങ്കരൻ

വിശദവിവരങ്ങള്‍: അനൂപ് അടൂർ

വിഡിയോ: ഗാനസ്നേഹി

Album: സെവൻസ്

Explore this song