Malayalam lyrics

ഒരേ കിനാമലരോടം ഒരു യുഗമിനി തുഴയാം

ഒരേ തണൽക്കുട ചൂടി ജനിയുടെ മധു നുകരാം

ഉയിരിൻ കൈ കോർക്കാം മൃതിയിലുമകലാതൊന്നാകാം

(ഒരേ കിനാമലരോടം...)

ഉള്ളം നീറും മഞ്ഞുതുള്ളി ഞാൻ നിന്നിൽ നിന്നും ചിരിയണിയാൻ

നാദം മായും വർഷവീണയിൽ രാഗം പാടും സുഖമറിയാം

കാറ്റായ് പാടാൻ നിൻ നടയിൽ മുളംകുഴൽ ഞാനാവാം

ശിലയായ് തീർന്നാലും നിൻ വിരൽ തഴുകി ചിറകണിയാം

ചൈത്രം പുൽകും വീണ പൂവിലും പ്രേമം പൂക്കും വനിയിൽ വരാം

മോഹം വാടും സൂര്യകാന്തി നിൻ സൂര്യൻ ഞാനായ് ഉണർവരുളാം

രാവിൻ താരാദീപകമായ് നിലാക്കുളിർ ഞാനേകാം

പ്രണയം തീരാതെ മറുപിറവികൾ തൻ കര തേടാം

(ഒരേ കിനാമലരോടം...)

Song information

വര്‍ഷം: 2011

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: സന്തോഷ് വര്‍മ്മ

ഗായകര്‍: ബൽ‌റാം, അനുരാധ ശ്രീറാം

വിശദവിവരങ്ങള്‍: അനൂപ് അടൂർ

വിഡിയോ: ഗാനസ്നേഹി

Album: സെവൻസ്

Explore this song