Malayalam lyrics
കുളിർകാറ്റ് പാറിപ്പോയ് കുറുകുഴൽപ്പാട്ടും പോയ് നൊമ്പരക്കിളികൾ നെഞ്ചിൻ കൂട്ടിൽ തേങ്ങി (കേണു) ഇനിയെന്നണഞ്ഞീടും എൻ ജീവനേ നീ ഇരുൾമൂടുമീ കുടിലിൻ തിരിനാളമായ്....... (കുളിർകാറ്റ്) പതിയെ നടന്നുനീങ്ങും കരിനിഴലായ് ദൂരം പാതിയിൽ നിലച്ചുപോകും നീറലായ് നേരം ! വേരറ്റു മണ്ണിൽ വീഴും ഉയിരറ്റു പോകും കാലം വാടിയ പൂവുകൾ ചൂടും വേനലിൽ ഉരുകുന്നോർമ്മകൾ.. (കുളിർകാറ്റ്) തിരയെ മറന്നുപോകും നിറകടലിൻ തീരം മിഴിയിൽ ഉറഞ്ഞുപോകും നിനവായി മൗനം! നീരറ്റ നിനവിൽ നിറയും ഇതളൂർന്ന പൂവിൻ ശോകം ഇരുളിൻ കരിന്തിരി കത്തുമീ കൂരയിൽ പിടയുന്നോർമ്മകൾ) (കുളിർകാറ്റ്)
Song information
വര്‍ഷം: 2026
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: മേതിൽ സതീശൻ
ഗായകര്‍: ബിജിബാൽ മണിയിൽ
വിശദവിവരങ്ങള്‍: സിദ്ധാർഥ് ശങ്കർ
Album: ഒഴിയാതെ
Explore this song
- Singer: ബിജിബാൽ മണിയിൽ
- Film / album: ഒഴിയാതെ
- Composer: ബിജിബാൽ മണിയിൽ
- Lyricist: മേതിൽ സതീശൻ