Malayalam lyrics

ഓടി ഓടി വരും കാറ്റേ

ഓമൽപ്പൂങ്കാറ്റേ

ഒന്നെൻ മുന്നിൽ നിൽക്കാമോ

ഒരു കാര്യം പറയാം ഞാൻ

ഇന്നൊരു കാര്യം പറയാം ഞാൻ

(ഓടി ഓടി വരും കാറ്റേ....)

കുളിരും കൊണ്ടു വരുന്നൂ നീ

കളഭം പൂശി വരുന്നൂ നീ

കുളിച്ചു വേഗം പോണം കോവിലിൽ

എനിയ്ക്കു കൂട്ടായ് വരണം നീ (2)

(ഓടി ഓടി വരും കാറ്റേ....)

നിറയേ പൂവുകൾ വിരിയുമ്പോൾ

നറു തേനുണ്ണാൻ ശലഭങ്ങൾ

വിരുന്നു വരുമെൻ വാടിയിലപ്പോൾ

വിരുതൻ കാറ്റേ വരണം നീ (2)

(ഓടി ഓടി വരും കാറ്റേ....)

(ആകാശവാണി കോഴിക്കോട് നിലയം 04.02.1967 രാവിലെ 08:20ന് പ്രക്ഷേപണം ചെയ്തത്)

Song information

വര്‍ഷം: 1967

സംഗീതം: വിവിധം

ഗാനരചന: നടുവട്ടം രവീന്ദ്രൻ

ഗായകര്‍: ലഭ്യമല്ല

വിശദവിവരങ്ങള്‍: പി ജയശ്രീ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song