Malayalam lyrics

ഓടക്കുഴലേ... ഓടക്കുഴലേ...

ഓമനത്താമര കണ്ണന്‍റെ ചുംബന

പൂമധു നുകര്‍ന്നവളേ

രാഗിണി നീ അനുരാഗിണി മറ്റൊരു

രാധയോ രുഗ്മിണിയോ...

(ഓടക്കുഴലേ... )

എത്ര മധുമയ ചുംബന പുഷ്പങ്ങള്‍

ചാര്‍ത്തിച്ചു നിന്നെ കണ്ണന്‍ (2)

ആനന്ദ ഭൈരവി രാഗ നിലാവായ് നിന്‍

ആത്മാവലിഞ്ഞൊഴുകി...

ആത്മാവലിഞ്ഞൊഴുകി...

(ഓടക്കുഴലേ... )

കണ്ണന്‍റെ കയ്യിലെ പുല്ലാങ്കുഴലേ നീ

പുണ്യവതിയല്ലോ (2)

മോഹനരാഗ സുധാരസത്തിന്നായ് നീ

ദാഹിച്ചു നില്‍ക്കയല്ലോ

നീ ദാഹിച്ചു നില്‍ക്കയല്ലോ...

(ഓടക്കുഴലേ... )

പൊന്നംഗുലികളാല്‍ നിന്‍ കണ്ണ് പൊത്തുമ്പോള്‍

നിന്നെ തഴുകീടുമ്പോള്‍ (2)

നീലാംബരീ രാഗ നീഹാര ശീതള

മാലകള്‍ നീ അണിവൂ

മാലകള്‍ നീ അണിവൂ...

(ഓടക്കുഴലേ... )

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ഓ എന്‍ വി കുറുപ്പ്

ഗായകര്‍: കെ എസ് ബീന

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song