Malayalam lyrics
ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ ഗാനങ്ങൾ പാടി നടന്നേനേ ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ ഗാനങ്ങൾ പാടി നടന്നേനേ അഷ്ടപദിയിലെൻ ഇടനെഞ്ചിടയ്ക്കയായ് കൊട്ടിപ്പാടി യുണർത്തിയേനേ ... ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ ഗാനങ്ങൾ പാടി നടന്നേനേ... എൻറെ നിദാന്തമാം ദുഃഖങ്ങളൊക്കെയും എങ്ങനെ അവിൽ പൊതിയാക്കും എൻറെ നിദാന്തമാം ദുഃഖങ്ങളൊക്കെയും എങ്ങനെ അവിൽ പൊതിയാക്കും കല്ലും നെല്ലും കണ്ണീരിൽ കുതിർത്തു ഞാൻ കാൽക്കലെങ്ങനെ കാഴ്ചവെക്കും കല്ലും നെല്ലും കണ്ണീരിൽ കുതിർത്തു ഞാൻ കാൽക്കലെങ്ങനെ കാഴ്ചവെക്കും അതുപോലുമറിയാത്ത ഞാനാം കുചേലനെ അണിമാറിൽ ചേർക്കുമോ കൃഷ്ണാ അണിമാറിൽ ചേർക്കുമോ കൃഷ്ണാ... ഞാനൊരു ജയദേവനായിരുന്നെങ്കിൽ നിൻ ഗാനങ്ങൾ പാടി നടന്നേനേ... ജന്മ ജന്മാന്തര മോഹങ്ങളൊക്കെ ഞാൻ എങ്ങനെ മയിൽപ്പീലിയാക്കും ജന്മ ജന്മാന്തര മോഹങ്ങളൊക്കെ ഞാൻ എങ്ങനെ മയിൽപ്പീലിയാക്കും മുള്ളും പൂവും ഭാഷയിൽ കൊരുത്തു ഞാൻ മുൻപിലെങ്ങനെ പാടി നിൽക്കും മുള്ളും പൂവും ഭാഷയിൽ കൊരുത്തു ഞാൻ മുൻപിലെങ്ങനെ പാടി നിൽക്കും അതുപോലുമഴുതാത്ത പൂന്താനമാം എന്നെ സുരലോകം ചേർക്കുമോ കൃഷ്ണാ സുരലോകം ചേർക്കുമോ കൃഷ്ണാ.... (ഞാനൊരു ...)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: കമുകറ പുരുഷോത്തമൻ
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: എസ് രമേശന്‍ നായര്‍