Malayalam lyrics
നിതാന്ത സുന്ദര ശ്യാമള വിപിനം മുഗ്ദ്ധമനോഹര വാഹിനി പുളിനം അനുപമസുന്ദരം നയനമനോഹരം പ്രകൃതീ നിൻ ചാരുനടനം... നിതാന്ത സുന്ദര ശ്യാമള വിപിനം കാൽച്ചിലമ്പൊലിയാലെ എന്നെയുണർത്തും എന്നിലെ കവിതകൾ ഉണരും...(2) പൂ നിലാവിരിപ്പിട്ട താഴ്‌വരയിൽ.. ഒരു സ്വപ്നാടകയായ് ഞാനലയും.... (നിതാന്ത സുന്ദര...) ഒരു മുളംതണ്ടിലും സംഗീതമുണർത്തും ഒരു ശിലാശകലത്തെ ശില്പമാക്കും...(2) പുഴയായ് ഒഴുകും നീ കാറ്റായ് തഴുകുന്നു പുഷ്പങ്ങളാൽ സ്വർഗ്ഗം ഒരുക്കുന്നു... (നിതാന്ത സുന്ദര...)
Song information
സംഗീതം: ജോൺ ഡിക്സൺ
ഗാനരചന: രാജി പ്രസാദ്
ഗായകര്‍: ഗോപിക ജയ
രാഗം: ശുദ്ധസാവേരി
ഹിന്ദുസ്ഥാനി രാഗം: ദുർഗ്ഗ, ലാജ്വന്തി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഗോപിക ജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോൺ ഡിക്സൺ
- Lyricist: രാജി പ്രസാദ്