Malayalam lyrics
നിറയുവതെന്തേ സഖീ നിൻ മിഴികൾ നിറയുവതെന്തേ....(2) ഏതു വിരഹം നിൻ ഓർമ്മകളിൽ തുളുമ്പി നില്പൂ മിഴിനീർ മണികളായ് വീണുടയാൻ...ഒരുങ്ങി നില്പൂ.... നിറയുവതെന്തേ സഖീ നിൻ മിഴികൾ നിറയുവതെന്തേ... കദനമായ് പൊഴിയും ബന്ധം കരളിലും കനലെരിയുന്നു....(2) നിഴലുകൾ നീളും വഴിയേ... തനിയെ നീ പോകുവതെവിടെ...(2) വ്യഥയടങ്ങുമോ മനസ്സിൻ... കടലിൽ തിരയടങ്ങുമോ.... നിറയുവതെന്തേ സഖീ നിൻ മിഴികൾ നിറയുവതെന്തേ.... താന്തമാം പകലിൻ മാറിൽ സന്ധ്യയും വീണു മയങ്ങി...(2) മൂകമായ് കേഴും രാവിൽ തേങ്ങലും നേർത്തലിയുന്നു...(2) കാതോർക്കുന്നുവോ ദൂരേ...ഒരു ഉഷസ്സിൻ നാദം നീ തേടുന്നുവോ... (നിറയുവതെന്തേ....)
Song information
ഗായകര്‍: വി ടി സുനിൽ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: വി ടി സുനിൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍