Malayalam lyrics
നിന്നെ ഞാൻ കാണുന്നു താരാപഥങ്ങളിൽ നിൻ പദം കേൾക്കുന്നു പൂമുഖവാതിലിൽ നിൻ ഗന്ധമറിയുന്നു വിരിയുന്ന പൂക്കളിൽ നിൻ സ്പർശമറിയുന്നു കാറ്റിൻ തലോടലിൽ നിന്നെ ഞാൻ കാണുന്നു താരാപഥങ്ങളിൽ നിൻ പദം കേൾക്കുന്നു പൂമുഖവാതിലിൽ നക്ഷത്ര രാജ്യത്തെ ഗന്ധർവനാം നിന്നെ സ്വരരാഗ സുന്ദരിമാർ തഴുകിടുമ്പോൾ കണ്ണീരുവറ്റിയോരെൻ പീലിത്തടങ്ങളിൽ തഴുകുന്നൊരിളംകാറ്റായ് വന്നിരുന്നെങ്കിൽ കാണാത്ത ലോകത്തെ കാണാക്കിനാവുകൾ കണ്ടുകണ്ടുറങ്ങാൻ കഴിഞ്ഞിരുന്നേനെ വാണീദേവി തൻ ഓമനയാം നിന്നെ മടിയിലിരുത്തി ഉറക്കിടുമ്പോൾ സ്നേഹലാളനങ്ങളേറ്റ നിൻ ഗാനങ്ങൾ അമൃതവർഷിണിയായ് പെയ്തിരുന്നെങ്കിൽ നുകരാത്ത ഗന്ധത്തിൽ വിരിയുന്ന നിശ്വാസം തരളമാം അനുഭൂതി എന്നിൽ ചൊരിഞ്ഞേനെ നൊമ്പരമില്ലാത്ത വേദനയറിയാത്ത സ്വർഗസിംഹാസനത്തിൽ വാണിടുമ്പോൾ ഒരുനേരമെങ്കിലും കാണുവാനാശിക്കും മനസ്സിന്റെ വിങ്ങലൊന്നറിഞ്ഞിരുന്നെങ്കിൽ കേൾക്കാത്ത നാദത്തിൽ നിറയുന്ന മാധുര്യം ഹൃദയതന്തികളെ തൊട്ടുണർത്തിയേനേ ...
Song information
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: പത്മജ രാധാകൃഷ്ണൻ
ഗായകര്‍: എം ജയചന്ദ്രന്‍
വിശദവിവരങ്ങള്‍: വാമദേവൻ
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം ജയചന്ദ്രന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജയചന്ദ്രന്‍
- Lyricist: പത്മജ രാധാകൃഷ്ണൻ