Malayalam lyrics
നിൻ പരിലാളനം മോഹിച്ചു നിൽക്കും നീലക്കടമ്പാണു ഞാൻ.... നിൻ പരിലാളനം മോഹിച്ചു നിൽക്കും നീലക്കടമ്പാണു ഞാൻ....(2) നിൻ മുരളീരവം കേട്ടാൽ തളിർക്കും നീലക്കടമ്പാണു ഞാൻ.... നിൻ മുരളീരവം കേട്ടാൽ തളിർക്കും നീലക്കടമ്പാണു ഞാൻ...കണ്ണാ... നീലക്കടമ്പാണു ഞാൻ... ആരാധികയാണെന്നാലും രാധയല്ലല്ലോ ആരാധികയാണെന്നാലും രാധയല്ലല്ലോ... നിൻ ചരണങ്ങളിൽ മലരായ് പൊഴിയാൻ മധുമാസമായില്ലല്ലൊ... മറക്കരുതേ...നീ മറക്കരുതേ... ഈ ആരാധികയെ മറക്കരുതേ... നിൻ പരിലാളനം മോഹിച്ചു നിൽക്കും നീലക്കടമ്പാണു ഞാൻ.... നിന്നോർമ്മകളിൽ മധുരവുമായി ഞാൻ കുളിരണിയുമ്പോൾ...(2) ഒന്നു തൊടുമ്പോൾ ഒന്നായ് വിരിയാൻ കനവുകൾ ചൂടുമ്പോൾ മറക്കരുതേ...നീ മറക്കരുതേ... ഈ ആരാധികയെ മറക്കരുതേ... നിൻ പരിലാളനം മോഹിച്ചു നിൽക്കും നീലക്കടമ്പാണു ഞാൻ.... നിൻ മുരളീരവം കേട്ടാൽ തളിർക്കും നീലക്കടമ്പാണു ഞാൻ...കണ്ണാ... നീലക്കടമ്പാണു ഞാൻ...
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: രവീന്ദ്രൻ ചെന്നിലോട്
ഗായകര്‍: പി സുശീലാദേവി
രാഗം: പഹാഡി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, നിത്യാനന്ദ
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി സുശീലാദേവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: രവീന്ദ്രൻ ചെന്നിലോട്