Malayalam lyrics
നിലപ്പന വിടരുന്ന ഗ്രാമം നിലപ്പദമൊഴുകുന്ന യാമം (2) പുറപ്പാടു് കഴിഞ്ഞു തിരശ്ശീലയൊഴിഞ്ഞു (2) അരങ്ങത്തു ദ്രൗപദിയണഞ്ഞു..... (നിലപ്പന വിടരുന്ന..) കളിവിളക്കത്തവൾ മനയോലക്കവിളത്ത് കല്യാണസൗഗന്ധികം പൂത്തു (2) മധുവൂറും ശൃംഗാര പദവും മിഴിപ്പൂവും നാഥന്റെ ഹൃദയം കവർന്നു.... ഭീമസേനന്റെ ഹൃദയം കവർന്നു... (നിലപ്പന വിടരുന്ന..) സദസ്സിലിരുന്ന ഞാൻ കുന്തീസുതനായെൻ മനസ്സിൽ നീ പാഞ്ചാലിയായി (2) പൊൻമനോരഥത്തിൽ ഞാൻ സൗഗന്ധികം തേടി കണ്മണീയലയുകയല്ലോ... ഇന്നും കണ്മണിയലയുകയല്ലോ.... (നിലപ്പന വിടരുന്ന..)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ശ്രീപാദം ഈശ്വരൻ നമ്പൂതിരി
ഗായകര്‍: കെ പി ബ്രഹ്മാനന്ദന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി ബ്രഹ്മാനന്ദന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ശ്രീപാദം ഈശ്വരൻ നമ്പൂതിരി