Malayalam lyrics

നിലാവിൽ തളിരിലയിൽ

കുളിർമഞ്ഞ് മീട്ടും മന്ദ്രസ്വനം

കാതോർക്കെ കരൾവീണയിൽ

വിരൽ തൊട്ടതാ,രെൻ പ്രിയസഖിയോ-

പ്രിയ സഖിയോ!

കിലുകിലെ ചിലയ്ക്കുന്ന ചിലമ്പിട്ട ചിരിയുമായ്

കളകളം പാടി നീ ഒഴുകുമ്പോൾ

പുല്ലാങ്കുഴലിൽ തുളുമ്പിയതെൻ പ്രേമ -

സല്ലാപമായിരുന്നു

അഴകേ.........അഴകേ....

ഈറനുടുത്തെത്തി തുളസിക്കതിർ ചൂടി (2)

തൊഴുകൈയുമായി നീ നിൽക്കുമ്പോൾ

നാലമ്പലത്തിൽ തെളിയുവതെൻ മോഹ-

ദീപങ്ങളായിരുന്നു

അഴകേ.......... അഴകേ...

(നിലാവിൽ തളിരിലയിൽ....)

Song information

സംഗീതം: ബോംബെ എസ്‌ കമാല്‍

ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

ഗായകര്‍: രെജു ജോസഫ്‌

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song