Malayalam lyrics

നെറ്റിയിൽ സിന്ദൂരം തൊട്ടു ഞാനിപ്പോഴും

ലക്ഷ്‌മണാ നിന്നെയും കാത്തിരിപ്പൂ

അന്തപുരത്തിലെ അജ്ഞാതസ്വപ്നമായ്

ദുഃഖത്തിൻ പൂ നുള്ളി ഞാനിരിപ്പൂ

ദുഃഖത്തിൻ പൂ നുള്ളി ഞാനിരിപ്പൂ ...(നെറ്റിയിൽ..)

കൗമാരമെന്നിൽ നിറഞ്ഞു തുളുമ്പിയ

നാളിൽ നീയെന്നെ വരിച്ചു ..(2 )

ആരണ്യ വാസം കഴിഞ്ഞു നീ എത്തുവാൻ

ഈരേഴു വർഷവും കാത്തിരുന്നു..(2 )(നെറ്റിയിൽ..)

വാത്മീകി പോലും മറന്നുപോയെന്നുടെ

ആത്മാവിൻ രോദനം കേൾക്കാൻ

രാമായണത്തിലെ നീലാംബരത്തിലെ

മൂക നിലാവായ് ഞാൻ മാറി ..(2 )..(നെറ്റിയിൽ..)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: പൂവച്ചല്‍ ഖാദര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song