Malayalam lyrics

നെറ്റിയിൽ ചാർത്തിയ ചന്ദനത്തിൽ

കുങ്കുമം ചാലിച്ചു തൊട്ടപോലെ...(2)

അഗ്നിപ്രശോഭമായ് വന്നുദിച്ചു

ആകാശവീഥിയിൽ സൂര്യബിംബം

ആകാശവീഥിയിൽ സൂര്യബിംബം....

നെറ്റിയിൽ ചാർത്തിയ ചന്ദനത്തിൽ

കുങ്കുമം ചാലിച്ചു തൊട്ടപോലെ...

മുദ്ര വിടർത്തിയ പങ്കജങ്ങൾ

വന്ദിച്ചിടുന്നു ജഗല്പതിയെ...(2)

മംഗളശോകമുതിർത്തു മെല്ലെ

താഴ്‌വര കാറ്റല പൂവനിയിൽ...(2)

നെറ്റിയിൽ ചാർത്തിയ ചന്ദനത്തിൽ

കുങ്കുമം ചാലിച്ചു തൊട്ടപോലെ...

പൊൻ‌കിരണാവലി പൊയ്ക തന്നിൽ

സപ്തവർണ്ണങ്ങളാൽ ആട ചാർത്തി...(2)

പൂത്തുലഞ്ഞീടുന്നു പുഷ്പജാലം

തീരത്തു നർത്തനം ചെയ്തു നിന്നു...(2)

(നെറ്റിയിൽ ചാർത്തിയ...)

Song information

സംഗീതം: ജോൺ ഡിക്സൺ

ഗാനരചന: സജി ശ്രീവത്സം

ഗായകര്‍: വി മോഹനൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song