Malayalam lyrics
നീ എന്റെ ലഹരി നീ മോഹമലരി നിന്നിലെൻ പുലരികൾ പൂക്കുന്നു നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു നീ എന്റെ ലഹരി നിത്യാനുരാഗത്തിൻ നൃത്തനിർഝരി നീ നിരവദ്യഭാവനാ പുഷ്പമഞ്ജരി നിൻ ഗന്ധം അലയടിക്കും ഭൂമിയിൽ ഞാനൊരു സ്വർണ്ണപതംഗമായ് പറക്കുന്നു നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ നിശാഗന്ധിയായ് അലിയുന്നു അലിയുന്നു..... അലിയുന്നു..... നീ എന്റെ ലഹരി..... കേൾക്കാത്ത ഗന്ധർവ്വഗാനപല്ലവി നീ കാണാത്ത കമനീയ ശിൽപചാതുരി നിൻ രൂപം നിഴലൊരുക്കും ഭൂമിയിൽ ഞാനൊരു സ്വപ്നശലാകയായലയുന്നു നീയാകും സ്വർഗ്ഗീയ സംഗീതമാലയിൽ നിശാഗീതമായ് അലിയുന്നു..... അലിയുന്നു...... അലിയുന്നു...... (നീ എന്റെ ലഹരി......)
Song information
വര്‍ഷം: 1976
സംഗീതം: ജി ദേവരാജന്‍
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: പി മാധുരി
വിശദവിവരങ്ങള്‍: ശ്രീജു
Album: നീ എന്റെ ലഹരി
Explore this song
- Singer: പി മാധുരി
- Film / album: നീ എന്റെ ലഹരി
- Composer: ജി ദേവരാജന്‍
- Lyricist: ശ്രീകുമാരൻ തമ്പി